തിരുവനന്തപുരം:
ഉന്നതർക്കെതിരായ അഴിമതിക്കേസ് വിവരങ്ങൾ പുറത്തുവരുന്നത് തടയാൻ ലക്ഷ്യമിട്ട് വിജിലൻസിലെ രണ്ട് പ്രധാന സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഐ.എ.എസ് - ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ടി-2 (ടോപ്പ് സീക്രട്ട്) സെക്ഷനും അഴിമതിക്കാരുടെ ഇന്റലിജൻസ് വിവരങ്ങൾ സൂക്ഷിക്കുന്ന ടി-1 സെക്ഷനുമാണ് ഒഴിവാക്കപ്പെട്ടതിൽ പ്രധാനം. ......
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികൾക്കും തിരുവനന്തപുരം കണ്ണാശുപത്രിക്കുമായി 23.82 കോടിയുടെ നിലവാരമില്ലാത്ത ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് രംഗത്തിറങ്ങുന്നു.മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന വൻ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ മുഴുവൻ പർച്ചേസുകളും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാനാണ് തീരുമാനം.
റിപ്പോർട്ടിനെ തുടർന്ന്, ക്രമക്കേട് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ......
കൊച്ചി: യുവ അഭിഭാഷകനെതിരെ മുൻപെയുണ്ടായ പ്രതികൂല പരാമർശങ്ങൾ കേരള ഹൈക്കോടതി ഒഴിവാക്കി. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ അഭിഭാഷകരുടെ പ്രൊഫഷണൽ പെരുമാറ്റത്തിന് നിർണ്ണായക പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
നീതിന്യായ നിർവ്വഹണത്തോടുള്ള പൊതുജനങ്ങളുടെ വിശ്വാസം കോടതി വിധികളുടെ കൃത്യതയെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. ......
കൊച്ചി: യു.എ.ഇയിലെ ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനായി വിദേശത്തേക്ക് പോകാൻ അനുമതി തേടി മുൻ ഡി.ജി.പി. ടോമിൻ ജെ.......
ന്യൂഡൽഹി: അന്വേഷണ നടപടികൾ തുടരുന്ന കാലയളവിൽ സമാധാനം പാലിക്കുന്നതിനായി ഒരു ജാമ്യക്കാരനോടൊപ്പം 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നൽകണമെന്ന നോട്ടീസ് ചോദ്യംചെയ്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
നടപടിക്രമങ്ങളിൽ മതിയായ സംരക്ഷണങ്ങൾ നിലവിലുണ്ടെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചു. അന്വേഷണത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട രേഖകളും വിവരങ്ങളും നേഹ ബോറയ്ക്ക് നൽകണമെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഒക്ടോബർ 16-ന് നടന്ന പ്രതിഷേധത്തിനിടെ മാണ്ഡി ഹൗസിൽനിന്ന് നേഹയെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്. ......
തിരുവനന്തപുരം: സ്വന്തം സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക വാഹനങ്ങളായി ഉപയോഗിക്കാൻ അനുമതി തേടിയ അഞ്ച് മന്ത്രിമാർക്കും സർക്കാർ അനുമതി നൽകി. പി.കെ.......
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ മുന്നറിയിപ്പ് കടുപ്പിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ......
ഫ്ലോറിഡ: ഇറാനെതിരായ സൈനിക നടപടികൾ പൂർത്തിയാക്കി മടങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്തേക്ക് നീങ്ങുമെന്ന സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബയിൽ നേരിട്ടുള്ള സൈനിക ഇടപെടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ദക്ഷിണ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപ് വീണ്ടും നൽകിയത്.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചശേഷം അമേരിക്കയുടെ ശ്രദ്ധ ക്യൂബയിലേക്ക് തിരിയുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. ......
മേടം: തുടക്കത്തിൽ കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. അലച്ചിൽ, ശാരീരിക അസ്വസ്ഥത, യാത്രാതടസ്സം, അനാവശ്യ ചെലവുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ......
മാനന്തവാടി: ട്യൂഷന് പോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടി–കല്ലോടി റോഡിലെ രണ്ടേനാലിലാണ് നാടിനെ നടുക്കിയ അപകടം. ......